27 October, 2023 12:09:27 PM


സോളാർ ഗൂഢാലോചന കേസിൽ കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി



കൊച്ചി: സോളാർ ഗൂഢാലോചന കേസിൽ കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി. തുടർനടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍റേതാണ് ഉത്തരവ്. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യവും കോടതി തള്ളി.

സോളാർ കേസിലെ പീഡനാരോപണ പരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ ​ഗണേഷ്കുമാറും പരാതിക്കാരിയും ചേർന്ന് എഴുതിച്ചേർത്തതാണെന്നാണ് ഹർജിയിലെ ആരോപണം.

2018ലായിരുന്നു ഹർജി സമർപ്പിച്ചത്. എന്നാൽ ഈ ഹർജിയിലെ മുൻ‌പ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഒരുമാസം മുമ്പ് സ്റ്റേ നീങ്ങുകയും കൊട്ടാരക്കര കോടതി ​ഗണേഷ്കുമാറിനോട് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K