22 October, 2023 12:46:25 PM
നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഭൂചലനം: തീവ്രത 6.1; ആളപായമില്ല
കാഠ്മണ്ഡു: നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഇന്ന് ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണല്‍ എര്‍ത്ത് ക്വേക്ക് മോണിറ്ററിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വ്യക്തമാക്കി.
ധാഡിംഗ് ജില്ലയിലാണ് ഭൂകബത്തിന്‍റെ പ്രഭവകേന്ദ്രം. ഇന്ന് രാവിലെ 7:39നാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ അത്യാഹിതങ്ങളൊന്നും തന്നെ റിപ്പോര്‍ട്ടില്ല. ബാഗ്മതി, ഗണ്ഡകി പ്രവിശ്യകളിലെ മറ്റ് ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു.