19 October, 2023 10:30:40 AM


വിഎസിന് നാളെ നൂറാം ജന്മദിനം: ജനനായകന്‍റെ ശതാബ്ദി ആഘോഷമാക്കാന്‍ അണികള്‍



ആലപ്പുഴ : നാളെ വിഎസിന് നൂറാം ജന്മദിനം. ജനനായകന്‍റെ ശതാബ്ദി ആഘോഷമാക്കാന്‍ അണികള്‍ ഒരുങ്ങി. തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്ലില്‍ മകന്‍ വി എ അരുണ്‍കുമാറിന്‍റെ വസതിയില്‍ പൂര്‍ണ വിശ്രമത്തിലാണ് വിഎസ്. പക്ഷാഘാതത്തെ തുടര്‍ന്ന് 2019 ഒക്ടോബര്‍ മുതലാണ് വിഎസ് പൂര്‍ണവിശ്രമത്തിലേക്ക് കടന്നത്. പതിവുപോലെ വലിയ ആഘോഷങ്ങള്‍ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറു വയസ്സ് പിന്നിടുന്നതിന്‍റെ ആഹ്ലാദത്തിലാണ് അണികള്‍.

ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും പായസവിതരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കും. നൂറാം ജന്മദിനത്തോടനുബന്ധിച്ച്‌ വിഎസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഐഎം പുറത്തിറക്കും. ഇടത് അനുഭവമുള്ള സാംസ്‌കാരിക വേദികളുടെ നേതൃത്വത്തില്‍ ജന്മദിന സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K