19 October, 2023 10:04:22 AM


ഗാസയിലേക്ക് ഈജിപ്തിൽ നിന്ന് സഹായ ഇടനാഴി തുറക്കാന്‍ ധാരണ



കെയ്റോ: ഗാസയിലേക്ക് സഹായ ഇടനാഴി തുറക്കാന്‍ ധാരണ. ഈജിപ്തില്‍ നിന്ന് റഫ അതിര്‍ത്തി വഴി വെള്ളവും ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ഗാസയിലേക്ക് എത്തിക്കാനാണ് ധാരണയായിരിക്കുന്നത്. ഈജിപ്തില്‍ നിന്ന് ഗാസയിലേക്ക് സഹായമെത്തിക്കുന്നത് തടയില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള ചര്‍ച്ചക്ക് പിന്നാലെയാണ് തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K