19 October, 2023 09:52:54 AM
അഞ്ച് സെന്‍റില്‍ കുറവുള്ളവരെ ഒഴിപ്പിക്കിലല്ല സര്‍ക്കാരിന്‍റെ ലക്ഷ്യം - മന്ത്രി കെ രാജന്‍
കോഴിക്കോട്: കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണുമെന്നും അഞ്ച് സെന്‍റില്‍ കുറവുള്ളവരെ ഒഴിപ്പിക്കിലല്ല സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും റവന്യു മന്ത്രി കെ രാജന്‍. വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി രാജന്‍ പറഞ്ഞു.
മൂന്നാര്‍ ദൗത്യത്തിന് സംസ്ഥാനത്തിന് മുന്നില്‍ മുൻ മാതൃകകള്‍ ഇല്ല. ജെസിബികളും കരിമ്പൂച്ചകളുമാണ് ദൗത്യത്തിന്റെ മുഖ മുദ്ര എന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്ന് കെ രാജന്‍ പ്രതികരിച്ചു. കയ്യേറ്റം ഒഴിപ്പിക്കലില്‍ രാഷ്ട്രീയമായ എതിര്‍പ്പുകള്‍ ഉള്‍പ്പെടെ ഉണ്ടായേക്കാം. പക്ഷേ, സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് റവന്യു മന്ത്രി വ്യക്തമാക്കി.
സാധാരണ ജനങ്ങളുടെ ജീവിതത്തിന് ഒരുവിധത്തിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ലക്ഷ്യത്തിലില്ല. ഹൈക്കോടതി വിധി മാത്രമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സര്‍ക്കാരിന് യാതൊരു ധൃതിയുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. സിപിഎം നേതാവ് എം എം മണിയുടെ പരാമര്‍ശത്തില്‍ തല്‍ക്കാലം മറുപടി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.