16 October, 2023 10:24:24 AM


സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാളെ അറബിക്കടലിൽ ന്യൂനമർദം



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ്.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

അറബിക്കടലിൽ കേരള - ലക്ഷദ്വീപ് തീരത്തിനു മുകളിൽ രൂപമെടുത്തിരിക്കുന്ന ചക്രവാതച്ചുഴി നാളെ ന്യൂനമർദമായി മാറുമെന്നു കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. ന്യൂനമർദം ശക്‌തിപ്രാപിച്ച് പടിഞ്ഞാറു ദിശയിൽ നീങ്ങാനാണ് സാധ്യത. 

കേരള തീരത്തു നിന്നു അകന്നു പോകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കുറയും. തമിഴ്നാട് തീരത്തിനു മുകളിൽ മറ്റൊരു ചക്രവാതച്ചുഴി രൂപമെടുത്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K