01 October, 2023 09:14:25 AM


പുതിയ സ്റ്റോപ്പുകൾ: ഇന്നു മുതല്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. എക്സ്പ്രസ്, മെയില്‍, മെമു സര്‍വീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. 8 ട്രെയിനുകളുടെ സര്‍വീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

സമയമാറ്റം ഇങ്ങനെ...

1.എറണാകുളം -തിരുവനനന്തപുരം വഞ്ചിനാട് എക്സ്പ്രസ് രാവിലെ 05.05ന് പുറപ്പെടും
2.കൊല്ലം- ചെന്നൈ എഗ്മൂര്‍ ട്രെയിൻ ഉച്ചയ്ക്ക് 02.50ന് പുറപ്പെടും
3.എറണാകുളം- കാരയ്ക്കല്‍ എക്സ്പ്രസ് 10.25ന് പുറപ്പെടും
4.ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ മെമു വൈകിട്ട് 05.00ന് പുറപ്പെടും
5.ഷൊര്‍ണൂര്‍- എറണാകുളം മെമു പുലര്‍ച്ചെ 4.30ന് പുറപ്പെടും
6.എറണാകുളം- ആലപ്പുഴ മെമു 07.50ന് പുറപ്പെടും
7. എറണാകുളം- കായംകുളം മെമു വൈകിട്ട് 06.05ന് പുറപ്പെടും
8. കൊല്ലം- എറണാകുളം മെമു രാത്രി 09.05ന് പുറപ്പെടും
9. കൊല്ലം- കോട്ടയം മെമു ഉച്ച കഴിഞ്ഞ് 2.40ന് പുറപ്പെടും
10. കായംകുളം- എറണാകുളം മെമു ഉച്ചതിരിഞ്ഞ് 3.20ന് പുറപ്പെടും.     

ട്രെയിനുകള്‍ എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്. 

1. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി രാത്രി 12.50ന് എത്തിച്ചേരും
2. എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് 10.00മണിക്ക് എത്തിച്ചേരും
3. ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് രാത്രി 12.30ന് എത്തിച്ചേരും
4. മംഗലൂരു- കോഴിക്കോട് എക്സ്പ്രസ് രാവിലെ 10.25ന് എത്തിച്ചേരും
5. ചെന്നൈ- കൊല്ലം അനന്തപുരം ട്രെയിൻ 11.15ന് എത്തിച്ചേരും
6. പൂണെ- കന്യാകുമാരി എക്സ്പ്രസ് 11.50ന് എത്തിച്ചേരും.
7. മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് 04.45ന് എത്തിച്ചേരും.
8. മംഗളൂരു- തിരുവനന്തപുരം ട്രെയിൻ രാവിലെ 09ന് എത്തിച്ചേരും.
9. ബംഗളൂരു- കൊച്ചുവേളി എക്സ്പ്രസ് 9.55ന് എത്തിച്ചേരും.
10.ഗുരുവായൂര്‍- തിരുവനന്തപുരം ഇന്‍റര്‍സിറ്റി 09.45ന് എത്തിച്ചേരും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K