01 September, 2016 12:52:12 PM
50 രൂപക്ക് ഒരു ജി.ബി ഡാറ്റ; വമ്പന്‍ വാഗ്ദാനങ്ങളുമായി റിലയന്‍സ് ജിയോ
ദില്ലി: ഏറ്റവും കുറഞ്ഞ നിരക്കില്‍ ടെലികോം സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കികൊണ്ട് റിലയന്‍സ് പുതിയ സംരംഭമായ ജിയോ ഫോര്‍ജി അവതരിപ്പിച്ചു. ദില്ലിയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗതതിലാണ് റിലയന്‍സ് ടെലികോം ചെയര്‍മാന്‍ മുകേഷ് അബാംനി ജിയോ ഇന്‍ഫോകോം അവതരിപ്പിച്ചത്. മൂന്നുമാസത്തേക്ക് സൗജന്യ സേവനങ്ങളാണ് പുതിയ പ്രഖ്യാപനത്തിലുള്ളത്.
സൗജന്യ സേവനങ്ങളും ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്‍ര്‍നെറ്റ് ഡാറ്റയും നല്‍കി ജിയോ വിപണിയില്‍ ആധിപത്യം കുറിക്കാനൊരുങ്ങുമ്പോള്‍ മറ്റ് കമ്പനികളും നിരക്കുകള്‍ കുറക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. വിപണിയിലെ മത്സരത്തില്‍ കിടപിടിക്കാന്‍ ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ സേവന ദാതാക്കളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ ഡാറ്റയുടെയും വോയ്സ് കോളിന്‍റെയും നിരക്ക് കുത്തനെ കുറച്ചുകൊണ്ടിരിക്കുകയാണ്.
ഫോര്‍ജി ഇന്‍റര്‍നെറ് ഡാറ്റ ഇന്ത്യയിലെ മറ്റു മൊബൈല്‍ സേവനദാതാക്കള്‍ക്ക് നല്‍കുന്നതിന്‍റെ പത്തിലൊന്ന് ചാര്‍ജിനാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഒരു ജി.ബി അതിവേഗ ഇന്‍ര്‍നെറ്റ് ഡാറ്റ ഉപയോഗത്തിന് 50 രൂപയാണ് ഈടാക്കുക. ഒരു എം.ബി ഇന്‍ര്‍നെറ്റ് അഞ്ചുപൈസ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം അധിക ഡാറ്റ താരിഫ് നല്‍കും. ഇത് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഇന്‍ര്‍നെറ്റ് ഡാറ്റാ നിരക്കാണെന്ന് പറയുന്നു. ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികളെക്കാള്‍ റിലയന്‍സിനെ ഉയര്‍ത്തുകയാണ് ജിയോയിലൂടെ മുകേഷ് അംബാനി ലക്ഷ്യമിടുന്നത്.
രാജ്യത്തെ 30,000 സ്കൂളുകളിലുംകോളജുകളിലും സൗജന്യമായി അതിവേഗ വൈ¥ൈഫ കണക്ഷന്‍ നല്‍കും. അതിവേഗ ഇന്‍്റര്‍നെറ്റ് ഉപയോഗം ഏറ്റവും കുറഞ്ഞ നിരക്കില്‍ നല്‍കികൊണ്ട് ഡിജിറ്റല്‍ ജീവിതത്തിനാണ് ജിയോ തുടക്കമിടുന്നതെന്നും മുകേഷ് അംബാനി പറഞ്ഞു. സെപ്തംബര്‍ അഞ്ചു മുതല്‍ ഡിസംബര്‍ ഒന്നുവരെ വോയ്സ്കാള്‍, ഇന്‍ര്‍നെറ്റ് ഡാറ്റ, വിഡിയോ,ആപ്പുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും വെല്‍കം ഓഫറായി സൗജന്യമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
അഞ്ചുലക്ഷം ആക്ടിവേഷന്‍ ഒൗട്ട്ലെറ്റുകളും 10 ലക്ഷം റീചാര്‍ജ്ജ് ഒൗട്ട്ലറ്റുകളുമാണ് ജിയോ തുറക്കുന്നത്. എല്ലാ ഒൗട്ട്ലെറ്റുകളും തല്‍സമയം ഇന്ത്യയിലെമ്പാടുമുള്ള 1,072 ജിയോ ഓഫീസുകളുമായി ബന്ധപ്പെടുത്തിയിരിക്കും.ഇതോടെ നിലവിലുള്ള മറ്റു 4ജി സേവനങ്ങളെക്കാള്‍ അതിദൂരം മുന്നിലായിരിക്കും ജിയോയുടെ സ്ഥാനം.
കഴിഞ്ഞ ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കപ്പെട്ട ജിയോയ്ക്ക് ഇപ്പോള്‍ 15 ലക്ഷം ഉപയോക്താക്കളുണ്ട്. റിലയന്‍സ് ജീവനക്കാര്‍, കച്ചവടക്കാര്‍, മറ്റു സഹയാത്രികര്‍ തുടങ്ങിയവരടങ്ങിയ ചെറിയൊരു വൃത്തത്തിനുള്ളില്‍ പരസ്യങ്ങളും മറ്റ് പ്രചാരവേലകളും ഇല്ലാതെയാണ് ഇത്. പ്രതിമാസം ഡാറ്റ-വോയ്സ് കോള്‍ ഉപയോഗം ശരാശരി 26 ജിബിയും ഉപയോഗ സമയം 355 മിനിട്ടുമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ നിലവിലുള്ള കണക്ഷനുകള്‍ മുന്‍നിര്‍ത്തിയുള്ള കണക്കാണിത്.