27 September, 2023 07:13:53 PM


സിപിഐ സംസ്ഥാന കമ്മിറ്റിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനം



തിരുവനന്തപുരം: സിപിഐ സംസ്ഥാന കമ്മിറ്റിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനം. സർക്കാരിന്‍റേയും മുഖ്യമന്ത്രിയുടേയും മുഖം വികൃതമായെന്നും അത് തിരുത്താതെ മുന്നോട്ടു പോയിട്ട് കാര്യമില്ലെന്നും സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നു.

രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം സർക്കാർ ഒന്നും ചെയ്തില്ല. ഈ സാഹചര്യത്തിൽ മന്ത്രിമാർ മണ്ഡലം സദസ്സിന് പോയിട്ട് ഒരു കാര്യവുമില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. നേതൃയോഗത്തിൽ സിപിഐ മന്ത്രിമാർക്കെതിരേയും വിമർശനം ഉയർന്നു. 

സിപിഐ മന്ത്രിമാരുടെ ഓഫീസുകളിൽ ഒന്നും നടക്കുന്നില്ല.  റവന്യൂ, കൃഷി മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാകാത്ത സ്ഥിതിയാണ്. സർക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി- ക്വാറി മാഫിയയാണെന്നും കോർപ്പറേറ്റ് സംഘത്തിന്‍റെ പിടിയിലാണ് സർക്കാരെന്നും വിമർശനമുണ്ടായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K