23 September, 2023 01:39:51 PM


പൊതുപരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയ സംഭവം; വിശദീകരണവുമായി മുഖ്യമന്ത്രി



കാസര്‍ഗോഡ്: പൊതുപരിപാടിയില്‍ നിന്ന് പിണങ്ങി ഇറങ്ങിപ്പോയ സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോട്ടെ പരിപാടിയില്‍നിന്ന് താന്‍ പിണങ്ങിപ്പോവുകയോ അവിടെവച്ച്‌ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തനിക്കുണ്ടായ ബുദ്ധിമുട്ട് പറയുക മാത്രമാണ് താന്‍ ചെയ്തത്. ഇതുസംബന്ധിച്ച്‌ പുറത്തുവരുന്നതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ഭരണത്തിലുള്ള ബെഡഡുക്ക സര്‍വീസ് സഹകരണ ബാങ്കിന്‍റെ കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെയാണ് മുഖ്യമന്ത്രി പിണങ്ങി ഇറങ്ങിപ്പോയത്. താന്‍ പ്രസംഗം അവസാനിപ്പിക്കും മുമ്പ് അനൗണ്‍സ്‌മെന്‍റ്  നടന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിന് ശേഷം തുടര്‍ന്ന് സംസാരിക്കുന്നതിന് മുന്‍പ് തന്നെ കെട്ടിട നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍മാരുടെ പേര് പറഞ്ഞുകൊണ്ട് അനൗണ്‍സ്‌മെന്‍റ് വന്നതോടെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K