16 September, 2023 04:03:15 PM


കൊറിയർ വഴി മയക്കുമരുന്ന് വിൽപന; ആലപ്പുഴയിൽ 2 പേർ അറസ്റ്റിൽ



ആലപ്പുഴ: കൊറിയർ മുഖേന മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികൾ ആലപ്പുഴയിൽ പിടിയിൽ. കൊല്ലം വടക്കേവിള സ്വദേശികളായ അമീർഷാ (24),ശ്രീ ശിവൻ (31) എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്ന് നൂറു കുപ്പികള്‍ പിടിച്ചെടുത്തു.

കൊറിയർ വഴി പണമടച്ച് വരുത്തിയ ഇഞ്ചക്ഷൻ മയക്കുമരുന്നുമായാണ് ഇവർ പിടിയിലായത്. ഓൺലൈൻ വഴി മയക്കുമരുന്നുകൾ ഓർഡർ ചെയ്തുവരുത്തി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നു പതിവ്. 10 മില്ലിയുടെ ഒരു കുപ്പി 1500 രൂപയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K