08 August, 2023 10:57:39 AM


അറ്റകുറ്റപ്പണി: തിരുവനന്തപുരം-കോട്ടയം വഴിയുള്ള 6 ട്രെയ്നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും



തിരുവനന്തപുരം: പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള 6 ട്രെയ്നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. എറണാകുളം നോര്‍ത്ത് റെയ്ല്‍വേ സ്റ്റേഷനില്‍ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്താണ് അറ്റകുറ്റപണികള്‍. ഇന്നലെ മുതല്‍ പണി ആരംഭിച്ചിരുന്നു. പാളങ്ങള്‍ തമ്മില്‍ യോജിക്കുന്ന ജങ്ഷനുകളില്‍ കൂടുതല്‍ വേഗമാര്‍ജിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുങ്ങുന്നത്.

വഴിതിരിച്ചുവിടുന്ന ട്രെയ്നുകള്‍: 

മംഗളൂരൂ സെൻട്രല്‍ - തിരുവനന്തപുരം സെൻട്രല്‍ മംഗളൂരു സെൻട്രല്‍ (16348)

മധുരൈ - തിരുവനന്തപുരം സെൻട്രല്‍ (16344)

നിലമ്ബൂര്‍ റോഡ് - കൊച്ചുവേളി രാജ്യറാണി (16350)

ഹസ്രത്ത് നിസാമുദീൻ - തിരുവനന്തപുരം സെൻട്രല്‍ സൂപ്പര്‍ഫാസ്റ്റ് (22654) (തിങ്കളാഴ്ച യാത്രതിരിച്ചത്)

ഡോ. എംജിആര്‍ ചെന്നൈ സെൻട്രല്‍ - തിരുവനന്തപുരം സെൻട്രല്‍ സൂപ്പര്‍ഫാസ്റ്റ് (12695)

മംഗളൂരൂ സെൻട്രല്‍ - തിരുവനന്തപുരം സെൻട്രല്‍ (16630)

ഈ ട്രെയ്നുകള്‍ക്ക് ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K