12 July, 2023 02:24:25 AM


കേ​ര​ള​ത്തി​ലൂ​ടെ ഓ​ടു​ന്ന 13 ട്രെ​യി​നു​ക​ൾ​ക്ക് ജൂ​ലൈ 15 മു​ത​ൽ കൂ​ടു​ത​ൽ സ്റ്റോ​പ്പു​ക​ൾ



തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലൂ​ടെ ഓ​ടു​ന്ന 13 ട്രെ​യി​നു​ക​ൾ​ക്ക് കൂ​ടു​ത​ൽ സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കാ​നു​ള്ള റെ​യി​ൽ​വേ നീ​ക്കം. ജൂ​ലൈ 15 മു​ത​ൽ ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം(​ട്രെ​യി​ൻ ന​ന്പ​ർ-12618) എ​ക്സ്പ്ര​സി​ന് കൊ​യി​ലാ​ണ്ടി​യി​ലും പൂ​നെ-​ക​ന്യാ​കു​മാ​രി(16381) എ​ക്സ്പ്ര​സി​ന് ഒ​റ്റ​പ്പാ​ല​ത്തും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു.

ജൂ​ലൈ 16 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം-​മാം​ഗ​ളൂ​ർ(16604) എ​ക്സ്പ്ര​സി​ന് കു​റ്റി​പ്പു​റ​ത്തും കൊ​യി​ലാ​ണ്ടി​യി​ലും മ​ധു​ര-​തി​രു​വ​ന​ന്ത​പു​രം(16344) എ​ക്സ്പ്ര​സി​ന് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും തി​രു​വ​ന​ന്ത​പു​രം-​മാം​ഗ​ളൂ​ർ(16347) എ​ക്സ​പ്ര​സി​ന് ചാ​ല​ക്കു​ടി​യി​ലും മാം​ഗ​ളൂ​ർ-​തി​രു​വ​ന​ന്ത​പു​രം(16603) എ​ക്സ്പ്ര​സി​ന് അ​ന്പ​ല​പ്പു​ഴ​യി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു.

ജൂ​ലൈ 17 മു​ത​ൽ നാ​ഗ​ർ​കോ​വി​ൽ-​മാം​ഗ​ളൂ​ർ(16606) എ​ക്സ്പ്ര​സി​ന് കു​ഴി​ത്തു​റ​യി​ലും നെ​യ്യാ​റ്റി​ൻ​ക​ര​യി​ലും ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ് (13352) എ​ക്സ്പ്ര​സി​ന് സു​ള്ളു​റ​പ്പേ​ട്ട​യി​ലും ജൂ​ലൈ 18 മു​ത​ൽ എ​റ​ണാ​കു​ളം-​കാ​ര​യ്ക്ക​ൽ(16188) എ​ക്സ്പ്ര​സി​ന് കൊ​ടു​മു​ടി​യി​ലും മും​ബൈ-​നാ​ഗ​ർ​കോ​വി​ൽ(16339) എ​ക്സ്പ്ര​സി​ന് നാ​മ​ക്ക​ലി​ലും പാ​ല​ക്കാ​ട്-​തി​രു​നെ​ൽ​വേ​ലി(16792) എ​ക്സ്പ്ര​സി​ന് കു​ണ്ട​റ​യി​ലും 19 മു​ത​ൽ തി​രു​നെ​ൽ​വേ​ലി-​പാ​ല​ക്കാ​ട്(16791) എ​ക്സ്പ്ര​സി​ന് പാ​വൂ​ർ​ച്ച​ത്രം, കു​ണ്ട​റ എ​ന്നി​വി​ട​ങ്ങ​ളി​ലും പു​ന​ലൂ​ർ-​മ​ധു​ര(16730) എ​ക്സ്പ്ര​സി​ന് വ​ള്ളി​യൂ​രി​ലും അ​ധി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K