10 July, 2023 02:30:48 PM


'പ്ര​തി​യ​ല്ലാ​ത്തയാ​ളു​ടെ ഫോ​ണ്‍ എ​ങ്ങ​നെ പി​ടി​ച്ചെ​ടു​ക്കും?': പോലീസിന് ഹൈക്കോടതിയുടെ താക്കീത്



കൊ​ച്ചി: പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ ക​ര്‍​ശ​ന താ​ക്കീ​തു​മാ​യി ഹൈ​ക്കോ​ട​തി. ന​ട​പ​ടി​ക​ള്‍ പാ​ലി​ക്കാ​തെ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന മ​റു​നാ​ട​ന്‍ മ​ല​യാ​ളി ചീ​ഫ് എ​ഡി​റ്റ​ര്‍ ഷാ​ജ​ന്‍ സ്‌​ക​റി​യ​യെ ക​ണ്ടെ​ത്താ​നെ​ന്ന പേ​രി​ലാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ ജി. വി​ശാ​ഖ​ന്‍റെ വീ​ട് റെ​യ്ഡ് ചെ​യ്ത് മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ട​ക്കം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത് വി​ശാ​ഖ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ല്‍.

പ്ര​തി​യ​ല്ലാ​ത്ത ആ​ളു​ടെ ഫോ​ണ്‍ എ​ങ്ങ​നെ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​മാ​ണ് ഇ​തി​ലൂ​ടെ ലം​ഘി​ക്ക​പ്പെ​ട്ട​ത്. ഇ​ത്ത​ര​ത്തി​ല്‍ എ​ല്ലാ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ഫോ​ണ്‍ പി​ടി​ച്ചെ​ടു​ക്കു​മോ എ​ന്ന് കോ​ട​തി ചോ​ദി​ച്ചു. മാ​ധ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നാ​ലാം തൂ​ണാ​ണെ​ന്നും കോ​ട​തി ഓ​ര്‍​മ​പ്പെ​ടു​ത്തി. ഫോ​ണ്‍ അ​ടി​യ​ന്ത​ര​മാ​യി വി​ട്ടു​ന​ല്‍​കാ​നും കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K