16 August, 2016 10:03:24 PM
ജീറിയാട്രിക് ഹോം നഴ്‌സിംഗ് പരിശീലനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുളള ജീറിയാട്രിക് ഹോം നഴ്‌സിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-സ്റ്റെഡിന്റെ അതത് ജില്ലാ കേന്ദ്രങ്ങളിലാണ് പരിശീലനം. ഒരു ജില്ലയില്‍ 25 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. മതന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട 18-നും 40-നും മദ്ധ്യേ പ്രായമുളള എസ്.എസ്.എല്‍.സി പാസ്സായ യുവതികള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഹോം നേഴ്‌സിംഗ് മേഖലയില്‍ തൊഴില്‍ ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റ് നല്‍കും. അപേക്ഷ www.ksbcdc.com വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി ആഗസ്റ്റ് 25