21 June, 2023 10:37:37 AM


വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്: കേസെടുത്ത പിന്നാലെ എസ്‌എഫ്‌ഐ നേതാവ് നിഖില്‍ ഒളിവില്‍



ആലപ്പുഴ : വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസ് ഒളിവില്‍. നിഖിലിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്. നിഖിലിന്‍റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്.

നിഖിലിന്‍റെ ഒളിത്താവളം കണ്ടെത്താല്‍ വ്യാപക പരിശോധന നടക്കുകയാണ്. നിഖിലിന്‍റെ അടുത്ത സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കായംകുളം സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യല്‍. തിങ്കളാഴ്ച ആര്‍ഷോയെ കാണാൻ നിഖിലിനൊപ്പം തിരുവനന്തപുരത്തേക്ക് പോയ ഡിവൈഎഫ്‌ഐ നേതാവിനെയും പൊലീസ് ചോദ്യം ചെയ്തു. പുലര്‍ച്ചെ വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ കൊണ്ടുപോയത്. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നിഖില്‍ ഒളിവില്‍ പോയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K