06 February, 2023 05:20:07 PM


കർഷകത്തൊഴിലാളി ക്ഷേമനിധി അംഗത്വം പുതുക്കാം; അവസാനതീയതി ഫെബ്രുവരി 28



കോട്ടയം: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ 24 മാസത്തിൽ കൂടുതൽ അംശദായ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവർക്ക് ഫെബ്രുവരി 28 വരെ കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാം. നാഗമ്പടത്തെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിലാണ് അംശദായം അടയ്‌ക്കേണ്ടത്. 60 വയസു കഴിഞ്ഞവർക്ക്  അംഗത്വം പുനസ്ഥാപിക്കാൻ അവസരമില്ല.

കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കുന്നവർക്ക് കുടിശിക കാലഘട്ടത്തിൽ വിവാഹം, ചികിത്സ, പ്രസവം മുതലായ ക്ഷേമാനുകൂല്യങ്ങൾ ലഭിക്കില്ല. അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. പാസ്ബുക്ക് നഷ്ടപ്പെട്ടവർക്ക് ഓഫീസുമായി ബന്ധപ്പെട്ട് കുടിശിക അടയ്ക്കാവുന്നതാണ്. ഫോൺ: 0481-2585604.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K