01 February, 2023 04:58:07 PM
കേളമംഗലം നിധി ലിമിറ്റഡ് കോട്ടയം ചിങ്ങവനത്ത് പ്രവര്‍ത്തനമാരംഭിച്ചു
കോട്ടയം: കേളമംഗലം നിധി ലിമിറ്റഡിന്‍റെ ഉദ്ഘാടനം കോട്ടയം ചിങ്ങവനത്തിനു സമീപം പന്നിമറ്റം കേളമംഗലം കോംപ്ലക്സിൽ തോമസ് ചാഴിക്കാടൻ എം. പി നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ സജിത്ത് കേളമംഗലം, അനിത സജിത്ത്, ഡയറക്ടർമാരായ അഭിഷേക് സജിത്ത്, അഭിജിത്ത് സജിത്ത്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്മാരായ എം. എസ്. പി. നായർ,സാബു തോമസ്, ബി. ജെ. പി കോട്ടയം ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ തുടങ്ങിയവര്‍ പങ്കെടുത്തു.