25 July, 2016 09:48:48 PM


മത്സ്യത്തൊഴിലാളി കടാശ്വാസം : അദാലത്ത് നടത്തും

തിരുവനന്തപുരം: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അര്‍ഹത കണ്ടെത്തി ആനുകൂല്യം നല്‍കാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയ പല കേസുകളിലും ശരിയായ രീതിയില്‍ തുക വരവു വച്ച് ലഭിച്ചിട്ടില്ല എന്നുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. ഇത്തരം പരാതി ഉള്ളവര്‍ വിശദവിവരങ്ങളും കടാശ്വാസം അനുവദിച്ച ഫയല്‍ നമ്പരും സഹിതം അപേക്ഷ നല്‍കുന്ന പക്ഷം അദാലത്ത് നടത്തി പരിഹാരം കാണുമെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷ സെക്രട്ടറി, കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍, റ്റി.സി 11/884, നളന്ദ റോഡ്, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം - 695 003 വിലാസത്തില്‍ അയയ്ക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K