18 September, 2022 02:16:37 PM
ഇരുപത്തിയഞ്ച് കോടി ഭാഗ്യവാൻ എവിടെ?; ഒന്നാം സമ്മാനം ടി ജെ 750605 എന്ന നമ്പറിന്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ലോട്ടറി ചരിത്രത്തിൽ ഏറ്റവും കൂടിയ തുക സമ്മാനമായി നൽകുന്ന തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം ടി ജെ 750605 എന്ന നമ്പറിന്. 25 കോടിയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വിൽപ്പനയിലൂടെ സർക്കാരിനും ബമ്പർ അടിച്ചിരിക്കുകയാണ്. 500 രൂപ വിലയുള്ള ടിക്കറ്റ് ഇതുവരെ അറുപത്തിയാറര ലക്ഷം എണ്ണം വിറ്റുകഴിഞ്ഞു. അറുപത്തിയേഴര ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 94,086 ടിക്കറ്റുകളാണ് വില്‍ക്കാതെ അവശേഷിച്ചത്.
ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത. അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 പേര്‍ക്ക് ഒരുകോടി രൂപ വീതം ലഭിക്കും. നാലാം സമ്മാനം 90 പേര്‍ക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. 72000 പേര്‍ക്ക് അഞ്ചാം സമ്മാനം നല്‍കും.