15 September, 2022 05:46:14 AM
റീചാർജ് കാലാവധി 30 ദിവസമാക്കി ട്രായ്; പുതിയ പ്ലാനുകളുമായി ടെലികോം കമ്പനികൾ
ന്യൂഡൽഹി: ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിക്കു പിന്നാലെ റീചാർജ് കാലാവധി പുതുക്കി ടെലികോം കമ്പനികൾ. ഭേദഗതിയെ തുടർന്ന് ടെലികോം കന്പനികൾ 30 ദിവസം കാലാവധിയുള്ള റീചാർജ് പ്ലാനുകൾ ആരംഭിച്ചു. ഇതുവരെ പ്രതിമാസ റീചാർജ് ആയി ലഭിച്ചിരുന്നത് 28 ദിവസത്തെ കാലാവധിയുള്ള പ്ലാനുകളാണ്. ഇതു കൂടുതൽ പണം ഈടാക്കാനുള്ള ടെലികോം കന്പനികളുടെ വളഞ്ഞ വഴിയാണെന്ന പരാതികൾ ഉയർന്നതിനു പിന്നാലെയാണ് ടെലികമ്യൂണിക്കേഷൻ താരിഫ് ഓർഡറിൽ ട്രായ് ഭേദഗതി വരുത്തിയത്.