29 July, 2022 08:18:58 PM


സഹകരണ ബാങ്കുകളിൽ വൻ തിരിമറി: കോട്ടയം ജില്ലയില്‍ 22 ബാങ്കുകള്‍ പ്രശ്നത്തില്‍



കോട്ടയം: സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങൾ പൊട്ടിത്തകരാറായെന്നു കഴിഞ്ഞ ദിവസമാണ് മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ പ്രഖ്യാപിച്ചത്. ഇതേ തുടർന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത് സഹകരണ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും തകർച്ചയെപ്പറ്റിയാണ്. ഇതിനിടെയാണ് ഇപ്പോൾ ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്. 

കോട്ടയം ജില്ലയിൽ മാത്രം ഏതാണ്ട് 22 സ്ഥാപനങ്ങൾ തകർച്ചയിലാണെന്നാണ് ഇപ്പോൾ മന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ പുറത്ത് വരുന്ന വിവരം. കോട്ടയം ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങൾ ഇത്തരത്തിൽ തകർന്നിട്ടുണ്ടെന്നാണ് പുറത്തു വരുന്നത്.

കോട്ടയം ജില്ലയിൽ തകർച്ചയിലായ സഹകരണ സ്ഥാപനങ്ങൾ ഇവയാണെന്നാണ് പുറത്തുവരുന്ന വിവരം.

കോട്ടയം മാർക്കറ്റിംങ് സഹകരണ സംഘം – 363

കോട്ടയം എഫ്.സി.ഐ എംപ്ലോയീസ് സഹകരണ സംഘം – 654

സർവേ ആന്റ് ലാൻഡ് റെക്കോർഡ്‌സ് എംപ്ലോയീസ് സഹകരണ സംഘം – 350

കോട്ടയം ഡിസ്ട്രിക്ട് അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് ആന്റ് എസ്.എച്ച്.ജി സഹകരണ സംഘം കെ 1171

കോട്ടയം ജില്ലാ ഗ്രാമീണ കൈതൊഴിലാളി വനിതാ സഹകരണ സംഘം – 1013

തോടനാൽ സർവീസ് സഹകരണ ബാങ്ക് – 1351

മോനിപ്പള്ളി മാർക്കറ്റിംങ് സഹകരണ സംഘം (ല്വികിഡേഷനിലാണ്)

എം.ആർ.എം ആന്‍റ് പി.സി.എസ് പാലാ മാർക്കറ്റിംങ് സഹകരണ സംഘം

പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക്

ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്ക് 1660

മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് 163

വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം 785

കടൂത്തുരുത്തി സി.ആർ.എം.പി.സി.എസ് 1397

എച്ച്.എൻ.എൽ എംപ്ലോയീസ് സഹകരണ സംഘം – 653

വൈക്കം താലൂക്ക് ഫാമിംങ് ആന്റ് ട്രേഡിംങ് സഹകരണ സംഘം

വൈക്കം താലൂക്ക് വനിതാ സഹകരണ സംഘം – 955

കരിപ്പാടം വനിതാ സഹകരണ സംഘം – 902

തലയോലപ്പറമ്പ് വനിതാ സഹകരണ സംഘം – 982

വെള്ളൂർ പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം 1050

ഉദയനാപുരം പഞ്ചായത്ത് വനിതാ സഹകരണ സംഘം

മുണ്ടക്കയം എസ്റ്റേറ്റ് എംപ്ലോയീസ് സഹകരണ സംഘം 814.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K