13 July, 2016 11:24:27 PM
സര്‍വ്വശിക്ഷാ അഭിയാനില്‍ ക്ലാര്‍ക്ക് ഒഴിവ്
തിരുവനന്തപുരം: സര്‍വ്വശിക്ഷാ അഭിയാന്റെ സംസ്ഥാന പ്രോജക്ട് ഓഫീസിലും, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലാ ഓഫീസുകളിലും ഒഴിവുള്ള ക്ലറിക്കല്‍ തസ്തികയിലേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ വകുപ്പില്‍ എല്‍. ഡി/യുഡി തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരാണ് അപേക്ഷിക്കേണ്ടത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ലഭ്യമാകാത്ത സാഹചര്യത്തില്‍ മറ്റ് വകുപ്പുകളിലെ അപേക്ഷകള്‍ പരിഗണിക്കും. Application for registration in the panel for deputation, Statement under the Rules 144 (KSR-Part-I), Bio-data എന്നിവയും മാതൃവകുപ്പിന്റെ നിരാക്ഷേപപത്രവും ഉള്‍പ്പെടെ ആഗസ്റ്റ് ആറിന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ ് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വ്വശിക്ഷാ അഭിയാന്‍, എസ്. എസ്, എ നന്ദാവനം, വികാസ്ഭവന്‍ പി. ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരത്തിന് www.kerala.ssa.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക