11 July, 2016 09:54:41 PM


സാമൂഹ്യപെന്‍ഷന്‍ : വിവര ശേഖരണം നടത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ (വാര്‍ദ്ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, 50 വയസു കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, മത്സ്യത്തൊഴിലാളി ക്ഷേമ പെന്‍ഷന്‍, കയര്‍ തൊഴിലാളി ക്ഷേമ പെന്‍ഷന്‍, കശുവണ്ടിത്തൊഴിലാളി ക്ഷേമ പെന്‍ഷന്‍) ഗുണഭോക്താക്കളുടെ വീട്ടില്‍ എത്തിച്ച് നല്‍കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇത് നടപ്പിലാക്കുന്നതിനായി 2016 ജൂലൈ മാസം 12 മുതല്‍ 16 വരെ നിശ്ചയിക്കപ്പെട്ടിട്ടുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ ഗുണഭോക്താക്കളുടെ വീട് സന്ദര്‍ശിച്ച് വിവരശേഖരണം നടത്തും. എല്ലാ ഗുണഭോക്താക്കളും പൊതുജനങ്ങളും ഈ ഉദ്യമത്തിന് പിന്തുണ നല്‍കി വിജയിപ്പിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K