09 July, 2016 08:45:31 PM
ബി.എഡ് പ്രവേശനം : റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: തൈക്കാട് ഗവ: കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനില്‍ 2016-18 ബാച്ചിലെ ബി.എഡ് പ്രവേശനത്തിനുളള റാങ്ക് ലിസ്റ്റ് കോളേജ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിവിധ വിഭാഗങ്ങളിലെ മെരിറ്റ് ഷുവര്‍ സീറ്റുകളില്‍ ഉള്‍പ്പെട്ടവര്‍ പതിനൊന്നാം തീയതി രാവിലെ 10 മണിക്കും ചാന്‍സ് ലിസ്റ്റിലുളളവര്‍ ഉച്ചയ്ക്ക് 1.30 നും കോളേജില്‍ ഹാജരാകണം. ഡിപ്പാര്‍ട്ട്‌മെന്റല്‍ ടീച്ചര്‍ ക്വാട്ടയില്‍ അപേക്ഷിച്ചവര്‍ പൊതു വിഭ്യാഭ്യാസ ഡയറക്ടറുടെ സെലക്ഷന്‍ ലിസ്റ്റും റിലീവിംഗ് ഓര്‍ഡറും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 12 ന് രാവിലെ 11 മണിക്ക് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം.