12 June, 2022 07:27:27 AM


'വിലക്കിഴിവ്' പരസ്യം കുറ്റകരം: പരസ്യങ്ങൾക്ക് കർശന നിയന്ത്രവുമായി കേന്ദ്ര സർക്കാർ


ന്യൂ​ഡ​ൽ​ഹി: തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ പ​ര​സ്യ​ങ്ങ​ൾ​ക്കു ക​ർ​ശ​ന​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ. അ​തോ​ടൊ​പ്പം ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും പാ​നീ​യ​ങ്ങ​ളു​ടെ​യും പ​ര​സ്യ​ങ്ങ​ൾ​ക്ക് സ​ന്പൂ​ർ​ണ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കു​ട്ടി​ക​ളെ സൂ​പ്പ​ർ ഹീ​റോ​ക​ളാ​ക്കി മാ​റ്റു​മെ​ന്ന ത​ര​ത്തി​ലു​ള്ള പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ. കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ നി​ർ​ദേ​ശ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​ന്നു.

മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ഉ​പ​ഭോ​ക്തൃ​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ആ​ദ്യം പ​ത്തു ല​ക്ഷം രൂ​പ​യും വീ​ണ്ടും ലം​ഘി​ച്ചാ​ൽ 50 ല​ക്ഷം രൂ​പ​യും പി​ഴ ചു​മ​ത്തും. അ​ച്ച​ടി, ദൃ​ശ്യ, ഓ​ണ്‍ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും പ്ര​ക്ഷേ​പ​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്ന എ​ല്ലാ പ​ര​സ്യ​ങ്ങ​ൾ​ക്കും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ബാ​ധ​ക​മാ​ണ്. അ​തു പോ​ലെ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സാ​ധ​ന​ങ്ങൾ യ​ഥാ​ർ​ഥ വി​ല​യി​ലും കു​റ​ച്ചു വി​ൽ​ക്കു​ന്നു എ​ന്ന ത​ര​ത്തി​ലു​ള്ള പ​ര​സ്യ​ങ്ങ​ളും കു​റ്റ​ക​ര​മാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K