07 July, 2016 06:24:37 PM
ഐ.ഇ.ഡി.എസ്.എസ് റിസോഴ്‌സ് അധ്യാപക നിയമനം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് ഐ.ഇ.ഡി.എസ്.എസ് റിസോഴ്‌സ് അധ്യാപകരായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 19ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലഭിക്കണം. അപേക്ഷയുടെ മാതൃകയും കൂടുതല്‍ വിവരവും www.education.kerala.gov.in - ല്‍ ലഭിക്കും.