01 February, 2022 03:51:52 PM
പാചകവാതകം: വാണിജ്യ സിലിണ്ടറിന് 101 രൂപ താഴ്ന്നു; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് പാചകവാതക വിലയിൽ കുറവ്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയില്‍ 101 രൂപ കുറഞ്ഞു. 1,902 രൂപയാണ് പുതിയ നിരക്ക്. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്നു ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
ജനുവരി ആദ്യവും വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞിരുന്നു. 19 കിലോ എല്‍പിജി സിലിണ്ടറിന് 101 രൂപ ആണ് അന്ന് കുറച്ചത്. ഡിസംബര്‍ ഒന്നിന് വില കൂടിയ ശേഷമാണ് ജനുവരിയില്‍ വില കുറച്ചത്. ഡിസംബറില്‍ ഒറ്റ ദിവസം 266 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1,994 രൂപ ആയിരുന്നു. ഈ വിലയിലാണ് ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തിയത്.