01 February, 2022 02:30:36 PM
രാജ്യത്ത് ഡിജിറ്റൽ കറൻസി വരുന്നു; നിർണായക പ്രഖ്യാപനവുമായി ധനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ കറൻസി ഉടൻ പുറത്തിറക്കുമെന്ന നിർണായ പ്രഖ്യാപനവുമായി ധനമന്ത്രി നിർമല സീതാരാമൻ. ഡിജിറ്റല്‍ രൂപ റിസർവ് ബാങ്ക് ഈ വർഷം തന്നെ പുറത്തിറക്കും. ഡിജിറ്റൽ കറൻസി സാമ്പത്തിക മേഖലയെ ത്വരിതപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിൽ നിൽക്കുന്നതായിരിക്കും പുതിയ ഡിജിറ്റൽ കറൻസി.