01 February, 2022 02:19:53 PM
ആദായ നികുതിയിൽ ഇളവുകളില്ല; റിട്ടേണിന് പുതിയ സംവിധാനം
ന്യൂഡൽഹി: ആദായ നികുതിയിൽ പുതിയ ഇളവുകളില്ലാതെ കേന്ദ്ര ബജറ്റ്. നികുതി സ്ലാബുകൾ നിലവിലെ രീതിയിൽ തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തി. വെർച്വൽ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി. ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം ഏർപ്പെടുത്തി. ഐടി റിട്ടേൺ രണ്ട് വർഷത്തിനകം പുതുക്കി സമർപ്പിക്കാം. അധിക നികുതി മാറ്റങ്ങളോടെ ഇനി റിട്ടേൺ സമർപ്പിക്കാനാവും.