13 December, 2021 01:23:37 PM


ബിയറിന് ആരാധകര്‍ കൂടുതല്‍; തക്കാളിയും പെട്രോളും മത്സരത്തില്‍



പനാജി: പച്ചക്കറി വില പെട്രോൾ വിലയേക്കാൾ മുകളിലായപ്പോള്‍ രാജ്യത്ത് പലയിടത്തും മദ്യത്തിന് വില കുറവായ സാഹചര്യമാണ് ഉടലെടുത്തത്. ഒരു കിലോ തക്കാളിയേക്കാളും ഒരു ലിറ്റർ പെട്രോളിനേക്കാളും വിലക്കുറവാണ് ഒരു ബിയറിന്. ഗോവയിൽ, ജനപ്രിയ ഗോവ കിംഗ്‌സ് പിൽസ്‌നർ 60 രൂപയ്ക്ക് വിൽക്കുമ്പോള്‍ തക്കാളി പെട്രോളുമായി മത്സരിക്കുന്ന അവസ്ഥയാണ്. തക്കാളിയുടെ വില 100 രൂപയും അതിലധികവുമായി.

പെട്രോൾ ലിറ്ററിന് 96 രൂപയും ഡീസൽ ലിറ്ററിന് 87 രൂപയുമായി ചില്ലറവിൽപ്പന നടത്തുന്നതോടെ സംസ്ഥാനത്ത് ഇന്ധനവിലയും ഉയർന്ന നിലയിലാണ്. കാലവർഷക്കെടുതിയിൽ തക്കാളി വില കുതിച്ചുയരുമ്പോൾ സംസ്ഥാനത്ത് മദ്യവില സ്ഥിരമായി തുടരുകയാണ്. ചിലയിടത്ത് തക്കാളി കിലോയ്ക്ക് 70 രൂപയ്ക്ക് ലഭിക്കുന്നുണ്ടെങ്കിലും, ഇത് ഇപ്പോഴും ഒരു പൈന്‍റ് കിംഗ്സിനെക്കാൾ വിലയേറിയതാണെന്നാണ് റിപ്പോർട്ട്. ഒരു കിലോ തക്കാളിയേക്കാൾ വിലക്കുറവുള്ളത് നാടൻ ബിയറുകൾക്ക് മാത്രമല്ല. 

പെട്രോളിന്‍റെയും ഡീസലിന്‍റെയും ചില്ലറ വിൽപന വിലയുടെ ഇരട്ടിയോളം വരുന്ന വലിയ നികുതിയാണ് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഇന്ധനത്തിന്മേൽ ചുമത്തിയിരിക്കുന്നത്. മറുവശത്ത്, രാജ്യത്ത് ഏറ്റവും കുറഞ്ഞ മദ്യനികുതി നിരക്കും ഗോവയിലാണ്. ഗോവ പച്ചക്കറികൾക്ക് അയൽസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K