06 December, 2021 07:05:30 PM
ഇസാഫ് ബാങ്ക് ശാഖകൾ ഉള്ളൂരും മെഡിക്കൽ കോളേജിലും പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം: ഇസാഫ് ബാങ്കിന്റെ ശാഖകൾ ഉള്ളൂരും മെഡിക്കൽ കോളേജിലും പ്രവർത്തനം ആരംഭിച്ചു. ഉള്ളൂർ ശാഖയുടെ ഉദ്ഘാടനം എംഎൽഎ അഡ്വക്കേറ്റ് വി. കെ. പ്രശാന്തും എ.ടി.എം. കൗണ്ടറിന്റെ ഉദ്ഘാടനം കൗൺസിലർ ആതിര എൽ. എസും നിർവഹിച്ചു. റിട്ട. ആർബിഐ ഡിജിഎം വി. പെഹ്ല, ഇസാഫ് ബാങ്ക് മുൻ ചെയർമാൻ ആർ. പ്രഭ എന്നിവർ ക്യാഷ് കൗണ്ടറിന്റെയും സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെയും ഉദ്ഘാടനവും നിർവഹിച്ചു.
മെഡിക്കൽ കോളേജ് ബ്രാഞ്ചിന്റെ ഉദ്ഘാടനം മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ് ഐഎഎസും ഡെപ്യൂട്ടി മേയർ പി. കെ. രാജു, ഐജി സ്പർജൻ കുമാർ ഐപിഎസ് എന്നിവർ ക്യാഷ് കൗണ്ടറിന്റെയും സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെയും ഉദ്ഘാടനവും നിർവഹിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് ചടങ്ങിൽ അധ്യക്ഷനായിരുന്നു എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജോർജ്ജ് തോമസ്, ബ്രാഞ്ച് മാനേജർമാരായ ദിനേശ് എ., കവിത ആർ. ജി. എന്നിവരും സംസാരിച്ചു.