21 June, 2016 12:54:35 AM


വിദേശനാണ്യ വിപണനത്തില്‍ രൂപയുടെ മൂല്യം ഇടിയുന്നു


മുംബൈ: ഡോളറുമായുള്ള വിപണനത്തില്‍ രൂപയുടെ മൂല്യം രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയായ 67.31 ലെത്തി. 23 പൈസയുടെ നഷ്ടം. റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാനില്ലെന്ന രഘുറാം രാജന്‍റെ നിലപാടാണ് മൂല്യശോഷണത്തിന് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഞായറാഴ്ചയായിരുന്നു രഘുറാം രാജന്‍ തന്റെ നിലപാട് അറിയിച്ചത്.


ഇന്നലെ തുടക്കത്തില്‍ ഡോളറിന് 67.65 രൂപ ആയിരുന്നത് ഒരു ഘട്ടത്തില്‍ ഒരു മാസത്തെ താഴ്ന്ന നിലയായ 67.70 ലെത്തി. പുതിയ ആഴ്ചയുടെ തുടക്കത്തിലെ ഡോളര്‍ ഡിമാന്‍ഡ് ആണ് കാരണം. എഫ്ഡിഐ നയം മൂലം ഓഹരി വിപണിയിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന് നില മെച്ചപ്പെടുത്തിയ രൂപ 67.31 ല്‍ ക്ലോസ് ചെയ്യുകയായിരുന്നു. പണ്ട് (98.86 രൂപ) യൂറോ (76.25 രൂപ) എന്നിങ്ങനെയാണ് പ്രമുഖ കറന്‍സികളുടെ വിനിമയ മൂല്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K