17 November, 2021 07:33:24 AM
ഇന്ധന നികുതി കുറച്ച് രാജസ്ഥാനും: പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയും കുറഞ്ഞു
ജയ്പുർ: രാജസ്ഥാനിലും ഇന്ധനത്തിനുമേൽ ചുമത്തിയ മൂല്യവർധിത നികുതി കുറച്ചു. പെട്രോൾ ലിറ്ററിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്. ചൊവ്വാഴ്ച അർധരാത്രി മുതൽ പുതുക്കിയ വില നിലവിൽവന്നു. കേന്ദ്രം ഇന്ധന വില കുറച്ചതിനെ തുടർന്നു സംസ്ഥാനങ്ങളും മൂല്യവർധിത നികുതി കുറച്ച സാഹചര്യത്തിലാണ് തീരുമാനം.
പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കുന്ന രണ്ടാമത്തെ കോൺഗ്രസ് സംസ്ഥാനമാണ് രാജസ്ഥാൻ. ഇതിനു മുൻപ് കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും ഇന്ധന നികുതി കുറച്ചിരുന്നു. പെട്രോളിന് 10 രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് പഞ്ചാബിൽ കുറവ് വന്നത്. ഇന്ധന വില കുറയ്ക്കാൻ സംസ്ഥാനങ്ങളോട് ഹൈക്കമാൻഡ് നിര്‍ദേശിച്ചിരുന്നു.