03 November, 2021 10:39:59 PM
എക്സൈസ് ഡ്യൂട്ടി കുറച്ചു; പെട്രോളിന് അഞ്ചും ഡീസലിന് 10 രൂപയും കുറയും
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറയും. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടിയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചു. ഇതോടെ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും. രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. പുതിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.
വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ധന വിലയിൽ ഈ വർഷത്തെ റിക്കാർഡ് വർധനവിനു ശേഷമാണ് ഇപ്പോൾ വില കുറയുന്നത്. കഴിഞ്ഞവർഷം ഒരു ലിറ്റർ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 19.98 രൂപയിൽ നിന്ന് 32.9 രൂപയാക്കി വർധിപ്പിച്ചിരുന്നു.