05 October, 2021 05:24:03 PM


മോ​ൻ​സ​ന് എ​ന്തി​ന് സം​ര​ക്ഷ​ണം ന​ൽകി..‍? പോ​ലീ​സി​നെ​തി​രേ വിമർശനവുമായി ഹൈ​ക്കോ​ട​തി



കൊ​ച്ചി: മോ​ൻ​സ​ൺ സാ​മു​വ​ലി​ന്‍റെ പു​രാ​വ​സ്തു ത​ട്ടി​പ്പി​ൽ പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. കേ​ര​ള പോ​ലീ​സ് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മോ​ൻ​സ​ണ് സം​ര​ക്ഷ​ണം ന​ൽ​കി​യ​തെ​ന്നാ​ണ് കോ​ട​തി ചോ​ദി​ച്ച​ത്. സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മോ​ൻ​സ​ന്‍റെ മു​ൻ ഡ്രൈ​വ​ർ അ​ജി​ത് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. പോ​ലീ​സു​കാ​ർ മോ​ൻ​സ​ന്‍റെ വീ​ട്ടി​ൽ പോ​യ​പ്പോ​ൾ നി​യ​മ ലം​ഘ​നം ക​ണ്ടി​ല്ലേ‍..? 

ആ​ന​ക്കൊ​മ്പ് ക​ണ്ട​പ്പോ​ൾ എ​ന്തു​കൊ​ണ്ട് അ​ന്വേ​ഷി​ച്ചി​ല്ലെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ലോ​ക​ത്തി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കി​യ​ത് ഇ​ത്ത​ര​ക്കാ​രു​ടെ വി​ശ്വാ​സ്യ​ത കൂ​ട്ടി​യെ​ന്നും വി​മ​ർ​ശി​ച്ചു. മോ​ൻ​സ​ന് സു​ര​ക്ഷ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​ജി​പി ഈ ​മാ​സം 26ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K