21 September, 2021 11:31:31 PM
ഡിസൈനർവെയർ രംഗത്ത് പുതുതരംഗവുമായി 'ജാന്‍വി ഡിസൈന്‍' ഏറ്റുമാനൂരില്‍
ഏറ്റുമാനൂര്‍: മധ്യകേരളത്തിലെ ഡിസൈനർവെയർ രംഗത്ത് പുതുതരംഗം സൃഷ്ടിക്കുവാൻ ഡിസൈനർമാരുടെ ടാലന്‍റ് പൂളുമായി ജാൻവി ഡിസൈൻ ഏറ്റുമാനൂരില്‍ പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത ഭരതനാട്യം നർത്തകിയും കൊറിയോഗ്രാഫറും അഭിനേത്രിയുമായ പാരീസ് ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ്, നഗരസഭാ പ്രഥമ അധ്യക്ഷന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഏറ്റുമാനൂർ പേരൂർ റോഡിൽ പ്രവർത്തിക്കുന്ന എസ്എംഎസ് ഫാഷന്‍ സ്കൂളിന്‍റെ സഹോദരസ്ഥാപനമായാണ് ജാൻവി ഡിസൈൻ പ്രവര്‍ത്തനം തുടങ്ങിയത്. ഒരു ഫാഷൻ സ്കൂളിന്‍റെ ഭാഗമായി പൊതുജനങ്ങൾക്ക് പ്രാപ്യമായ ഒരു "ഡിസൈൻ കൺസൾട്ടൻസി" എന്ന സങ്കല്പംതന്നെ, പൊതുവേ പരിചിതമല്ലാത്ത ഒരു ആശയമാണ്.
സമാനതകൾ ഇല്ലാത്തതും ഒട്ടേറെ പുതുമകളുള്ളതും അതേസമയം, സ്ത്രീകൾക്കും കുട്ടികൾക്കും എല്ലാവിധ ആഘോഷങ്ങൾക്കും ഉതകുന്നതുമായ ഈസ്റ്റേൺ, വെസ്റ്റേൺ, ഫ്യൂഷൻ രീതികളിലുള്ള ഡിസൈൻസ് ആണ് ജാൻവിയുടെ പ്രത്യേകത. "ആഘോഷവും ആവശ്യവും എന്തുമാകട്ടെ, ഈ രംഗത്ത് പ്രാവീണ്യം തെളിയിച്ച ഒരു ഡിസൈനറെയോ ഡിസൈൻ ടീമിനെയോ ചുമതലപ്പെടുത്തി ഏറ്റവും അനുയോജ്യമായ രീതിയില്‍ ഉപഭോക്താവിന് സംതൃപ്തി ലഭിക്കുവോളം അവരോടൊപ്പം ചേര്‍ന്ന് നിന്ന് സേവനം നല്‍കുക എന്നതാണ് തങ്ങളുടെ പ്രവര്‍ത്തനരീതിയെന്ന് ടീം ജാൻവി പറയുന്നു.
ഈ രീതിയിലുള്ള പ്രവര്‍ത്തനം ഫാഷൻരംഗത്ത് തങ്ങളുടെ മുഖമുദ്ര പതിപ്പിക്കും എന്നതിൽ സംശയമില്ലെന്നും ഇവര്‍ പറയുന്നു. എസ്എംഎസ് ഫാഷൻ സ്കൂളിന്‍റെ പ്രിൻസിപ്പാള്‍ സൂര്യ പ്രദോഷ് തന്നെയാണ് ജാൻവി ഡിസൈനിന്‍റെ ക്രീയേറ്റീവ് ഡയറക്ടറും. വിശദവിവരങ്ങള്‍ക്ക് - 0481 2932592, 8111922510