21 September, 2021 11:00:12 PM
ഏറ്റുമാനൂര്‍ തൂമ്പുങ്കല്‍ ആയുര്‍വേദ ക്ലിനിക് പുതിയ മന്ദിരത്തില്‍ പ്രവര്‍ത്തനം തുടങ്ങി
ഏറ്റുമാനൂര്‍: തൂമ്പുങ്കല്‍ ആയുര്‍വേദ ക്ലിനിക് ആന്റ് ബ്യൂട്ടി കെയര്‍ എന്ന സ്ഥാപനം തവളക്കുഴിയില്‍ പുതിയ മന്ദിരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വള്ളിക്കാട് റോഡില്‍ വട്ടക്കാട്ട് ബില്‍ഡിംഗില്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ വി.എസ്.വിശ്വനാഥന്‍ അധ്യക്ഷനായിരുന്നു.
പിറവം മഠത്തില്‍ ആയുര്‍വ്വേദ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പാര്‍വ്വതി മനോഹര്‍ ചൊവ്വാ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇവിടെ രോഗികളെ പരിശോധിക്കും. കോവിഡാനന്തര രോഗങ്ങള്‍ക്കുള്ള ചികിത്സയും പ്രസവശുശ്രൂഷ, പ്രസവാനന്തരശുശ്രൂഷ, നസ്യം, കിഴി, തിരുമ്മ്, ധാര, പിഴിച്ചില്‍, സ്റ്റീം ബാത്ത് തുടങ്ങിയ ചികിത്സാസൗകര്യങ്ങളും ഇവിടെ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് - 8086655599, 8086655588.