02 September, 2021 11:17:20 AM


രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം ഒരു ലക്ഷം കോടിക്കുമുകളില്‍ തുടരുന്നു



ന്യൂഡല്‍ഹി: രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം ഒരു ലക്ഷം കോടിക്കുമുകളില്‍ തുടരുന്നു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 31 ശതമാനം വളര്‍ച്ചയാണ് കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റില്‍ 1,12,020 കോടി രൂപയാണ് ജിഎസ്ടിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ കേന്ദ്ര ജിഎസ്ടി 20,522 കോടിയും സംസ്ഥാന ജിഎസ്ടിയായി 26,605 കോടി രൂപയും സംയോജിത ജിഎസ്ടിയിനത്തില്‍ 56,247 കോടിയുമാണ് സമാഹരിച്ചത്. സെസ്സ് ഇനത്തില്‍ 8,646 കോടി രൂപ ലഭിച്ചു.

കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചതിന്റെ 30 ശതമാനം വര്‍ധനയാണ് നികുതി വരുമാനത്തിലുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, ഓഗസ്റ്റ് മാസം 86,449 കോടിയായിരുന്നു ജിഎസ്ടിയിനത്തില്‍ സര്‍ക്കാരിലേക്ക് എത്തിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. തുടര്‍ച്ചയായി ഇത് ഒമ്പതാമത്തെ മാസമാണ് ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപക്ക് മുകളിലെത്തുന്നത്.


ജിഎസ്ടി ശേഖരണം, ഒമ്പത് മാസം തുടര്‍ച്ചയായി ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ശേഖരിച്ചതിന് ശേഷം കോവിഡ് രണ്ടാം തരംഗം കാരണം 2021 ജൂണില്‍ ഒരു ലക്ഷം കോടി രൂപയില്‍ താഴെയായി. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ, 2021 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ജിഎസ്ടി ശേഖരണം വീണ്ടും ഒരു ലക്ഷം കോടി കവിഞ്ഞു, ഇത് സമ്പദ്വ്യവസ്ഥ അതിവേഗം വീണ്ടെടുക്കുന്നുവെന്ന് വ്യക്തമായി സൂചിപ്പിക്കുന്നുവെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K