08 June, 2016 10:48:31 PM
ബാങ്ക് പെന്‍ഷന്‍കാരുടെ ആദായനികുതി ഇനി ട്രഷറി മുഖേന
തിരുവനന്തപുരം : ബാങ്ക് വഴിപെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ ആദായ നികുതി തുക പിരിക്കുന്നതും അതത് സമയങ്ങളില്‍ ഇന്‍കംടാക്‌സ് ഫയല്‍ ചെയ്യുന്നതും ഇനി മുതല്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റില്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുഖേന ആയിരിക്കുമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.
രണ്ടര ലക്ഷം രൂപയ്ക്കു മുകളില്‍ വാര്‍ഷിക വരുമാനമുളള പെന്‍ഷന്‍കാര്‍ ആദായ നികുതി പിടിക്കുന്നതിനുളള അപേക്ഷ പാന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് എന്നിവ ഏറ്റവും അടുത്തുളള ട്രഷറിയിലോ, ട്രഷറി ഡയറക്ടറേറ്റിലോ ജൂണ്‍ 30 ന് മുന്‍പ് കിട്ടത്തക്കവിധം സമര്‍പ്പിക്കണം. പെന്‍ഷണറുടെ പേര്, പി.പി.ഒ നമ്പര്‍ എന്നിവ ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണെന്നും ഡയറക്ടര്‍ അറിയിച്ചു.