07 June, 2016 11:27:05 PM
ഡറ്റ്സണ്‍ റെഡിഗോ പുറത്തിറങ്ങി, വില 2.38 ലക്ഷം മുതല്‍
ദില്ലി: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ മോട്ടോര്‍ കമ്പനിയുടെ ഭാഗമായ ഡറ്റ്സണ്‍ ബജറ്റ് ബ്രാന്‍ഡിലെ മൂന്നാമതു മോഡല്‍ 'റെഡിഗോ' പുറത്തിറങ്ങി. 2.38 ലക്ഷം മുതല്‍ 3.34 ലക്ഷം രൂപ വരെയാണ് വില. ഡി, എ, ടി, ടി ഓപ്ഷണല്‍, എസ് എന്നിങ്ങനെ അഞ്ചു വകഭേദങ്ങളിലായാണ് റെഡി ഗോ വിപണിയിലേക്കെത്തിയിരിക്കുന്നത്.
ദില്ലിയില്‍ നടന്ന ചടങ്ങില്‍ നിസാന്‍ മോട്ടോഴ്സ് എംഡി അരുണ്‍ മല്‍ഹോത്രയാണ് വാഹനത്തിന്റെ വില പ്രഖ്യപിച്ചത്. നേരത്തെ ദില്ലിയില്‍ നടന്ന ചടങ്ങിലാണ് റെഡിഗോ അവതരിപ്പിച്ചിരുന്നെങ്കിലും വില പ്രഖ്യാപിച്ചിരുന്നില്ല. റെനോ ക്വിഡ് നിര്‍മിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമില്‍ തന്നെ നിര്‍മിച്ച കാറാണ് റെഡിഗോ.
സ്പോര്‍ട്ടിയായ രൂപമാണ് റെഡിഗോയുടെ പ്രധാന സവിശേഷത. 185 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. മൂന്നു സിലിണ്ടര്‍, 8 ലിറ്റര്‍ എന്‍ജിനുള്ള കാറില്‍ 5 സ്പീഡ് മാന്യുവല്‍ ട്രാന്‍സ്മിഷന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. യുവാക്കളെ ആകര്‍ഷിക്കാനായി ലൈം ഗ്രീന്‍, റെഡ് നിറങ്ങളിലാണ് റെഡിഗോ വിപണിയിലെത്തിയിരിക്കുന്നത്. മികച്ച ലെഗ് സ്പേസ്, ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ റെഡിഗോയുടെ പ്രത്യേകതകളാണ്. ഐ ടു' എന്ന കോഡ്നാമത്തില്‍ വികസിപ്പിച്ച ചെറുകാറാണ് റെഡിഗോ.
നിലവില്‍ 'ഗോ', 'ഗോ പ്ലസ്' എന്നീ മോഡലുകളാണു ഡാറ്റ്സന്‍ ശ്രേണിയിലുള്ളത്. ഫ്രഞ്ച് പങ്കാളിയായ റെനോയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ച എന്‍ട്രി ലവല്‍ ഹാച്ച്‌ബാക്കായ 'ക്വിഡി'ന്റെ പ്ലാറ്റ്ഫോമിലാണു ഡാറ്റ്സന്‍ 'റെഡിഗൊ'യും പിറവിയെടുക്കുന്നത്. ഇന്ത്യയില്‍ 'ക്വിഡി'നു പുറമെ മാരുതി സുസുക്കി 'ഓള്‍ട്ടോ', ഹ്യുണ്ടേയ് 'ഇയോണ്‍' തുടങ്ങിയവയോടാകും 'റെഡിഗോ'യുടെ പോരാട്ടം.
Share this News Now:
Like(s): 6.4K