17 July, 2021 01:37:02 PM
'ജവാന്‍' റം ഉത്പാദനം പ്രതിസന്ധിയില്‍; കെട്ടിക്കിടക്കുന്നത് 1,24,000 ലിറ്റര്‍ സ്പിരിറ്റ്
തിരുവല്ല: ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സില്‍ ജവാന്‍ റം ഉത്പാദനം പ്രതിസന്ധിയില്‍. സംഭരണികളിലെ സ്പിരിറ്റ് ഉപയോഗിക്കാന്‍ എക്‌സൈസ് വകുപ്പ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് റം ഉത്പാദനം നിര്‍മാണം നിര്‍ത്തിവച്ചത്. 1,24000 ലിറ്റര്‍ സ്പിരിറ്റ് കെട്ടിക്കിടക്കുകയാണ്. സ്പിരിറ്റുമായെത്തിയ അഞ്ച് ടാങ്കറുകളിലെ ലോഡ് ഇതുവരെ ഇറക്കിയിട്ടുമില്ല.
മോഷണ സ്പിരിറ്റ് കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിശദീകരണം. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സിലെ സ്പിരിറ്റ് മോഷണത്തിന് ശേഷം മദ്യനിര്‍മാണത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ പ്രതിസന്ധിയുണ്ടായിരിക്കുന്നത്.