10 July, 2021 01:17:10 PM
സ്വർണക്കടത്ത്: എം. ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി. ഈ മാസം 16ന് ശിവശങ്കറിന്റെ സസ്പെന്ഷന് കാലാവധി അവസാനിക്കാനിരിക്കെയാണ് ഇത് നീട്ടിയത്.
ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു എന്നതിനാണ് സര്‍ക്കാര്‍ സസ്പെന്ഷന് നീട്ടിയത്. സസ്പെന്ഷന് കാലാവധി നീട്ടിയ വിവരം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. സിവില്‍ സര്‍വീസ് ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തിരുന്നത്.