24 June, 2021 05:45:51 PM
പട്ടികജാതി, പട്ടികവർഗ വിഭാഗക്കാര്‍ക്ക് സ്വയം തൊഴിൽ വായ്പ
കോട്ടയം: പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങളിലെ തൊഴിൽരഹിതരായ യുവതീ യുവാക്കൾക്കായി പട്ടികജാതി, പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60000 മുതൽ 50 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയില്‍ 18നും 55നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്‍റെ നിബന്ധനകൾക്ക് വിധേയമായി ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം.
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട 18നും 55നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് കൂട്ടായി സ്വയം തൊഴിൽ ആരംഭിക്കുന്നതിന് അഞ്ച് പേരിൽ കുറയാത്ത ആക്ടിവിറ്റി ഗ്രൂപ്പുകൾക്ക് ജാമ്യ രഹിത വായ്പയും നൽകും.
അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും കോർപ്പറേഷന്‍റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0481-2562532