04 June, 2016 03:41:32 PM
ബിഎസ്‌എന്‍എല്‍: സൗജന്യ മൊബൈല്‍ കോളുകള്‍ ഇനി ലാന്‍ഡ് ഫോണിലും
കൊച്ചി: സംസാരിക്കുന്നതിന്റെ ഇടയ്ക്ക് മൊബൈല്‍ പരിധിക്ക് പുറത്താകുന്നതും ചാര്‍ജ് തീര്‍ന്ന് സ്വിച്ച് ഓഫ് ആകുന്നതും നിത്യസംഭവമാണ്. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് വലിയൊരു പരിഹാരവുമായി ബിഎസ്‌എന്‍എല്‍ ഫ്രീ ടു ഹോം എന്ന പുതിയ സേവനം ആരംഭിച്ചു. ബിഎസ്‌എന്‍ എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ മൊബൈല്‍ കോളുകള്‍ കേരളത്തില്‍ എവിടെയുമുള്ള ബിഎസ്‌എന്‍എല്‍ ലാന്‍ഡ് ഫോണിലേക്ക് സൗജന്യമായി ട്രാന്‍സ്ഫര്‍ ചെയ്യാം.
മൊബൈല്‍ ഹാന്‍ഡ് സെറ്റില്‍ തന്നെയുള്ള കോള്‍ ഫോര്‍വേര്‍ഡ് സൗകര്യം ഉപയോഗിച്ച് ഈ സൗകര്യം ക്രമീകരിക്കാം. ബിഎസ്‌എന്‍എല്‍ ലാന്‍ഡ് ഫോണിലേക്ക് മാത്രമെ ഫ്രീ ടു ഹോം സേവനം സൗജന്യമായിരിക്കുകയുള്ളു. ഉപഭോക്താക്കള്‍ക്കായി ഇത്തരത്തിലൊരു സൗകര്യം സൗജന്യമായി ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ഏക മൊബൈല്‍ സേവനദാതാവാണ് ബിഎസ്‌എന്‍എല്‍ എന്ന് പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന്‍ അറിയിച്ചു.
എല്ലാ കോളുകളും പൂര്‍ണമായി ലാന്‍ഡ് ഫോണിലേക്ക് ഗതിമാറ്റാം ചെയ്യുന്നതിന് *21*number# എന്ന കോഡും, പരിധിയില്ലാത്തതോ മൊബൈല്‍ ഓഫാകുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ കോളുകള്‍ സ്വയം ഗതിമാററം ചെയ്യുന്നതിന് **62*number # എന്ന കോഡും, ഉപയോഗിക്കാം. സൗകര്യം റദ്ദാക്കുന്നതിന് യഥാക്രമം ##21#, ##61# എന്നീ കോഡുകള്‍ ഉപയോഗിക്കണം.