05 June, 2021 11:42:28 AM
ഹെലികോപ്റ്ററിൽ പണം കടത്തി; സുരേന്ദ്രനെതിരെ ആരോപണവുമായി മുരളീധരൻ
കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചരത്തിനായി ഉപയോഗിച്ച ഹെലികോപ്റ്ററിൽ പണം കടത്തിയെന്ന് കോണ്ഗ്രസ് നേതാവും എംപിയുമായി കെ. മുരളീധരൻ. ഹെലികോപ്റ്റർ ഉപയോഗവും ചെലവും തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് മണ്ഡലങ്ങളിൽ സുരേന്ദ്രൻ മത്സരിച്ചത് പണം കടത്താനായിരുന്നു. സംഭവത്തിൽ ബിജെപി കേന്ദ്ര നേതൃത്വവും ഉത്തരവാദികളാണ്. വിഷയത്തിൽ സമഗ്രഹ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.