03 June, 2021 01:37:49 PM
പരാതികള്‍ പറയാം പൊതുമരാമത്ത് മന്ത്രിയോട്; ഇന്ന് വൈകിട്ട് അഞ്ചുമണിക്ക്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് എത്തുന്നു. തത്സമയം പരാതികൾ സ്വീകരിക്കുന്നതിനും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുമുള്ള സംവാദപരിപാടി ഇന്ന് വൈകുന്നേരം അഞ്ചു മണി മുതൽ ആറു മണി വരെയാണ്. പരാതികൾ കേട്ടശേഷം അപ്പോള്‍ തന്നെ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം കൊടുക്കുകയും ചെയ്യും. കഴിഞ്ഞ ആഴ്ച നടത്തിയ ആദ്യപരിപാടിയിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നുവെന്നും കാലവർഷം കണക്കിലെടുത്ത് ആഴ്ചയിൽ ഒരു ദിവസം ഈ പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു. വിളിക്കേണ്ട നമ്പർ : 18004257771 (ടോൾ ഫ്രീ)