28 May, 2021 10:50:20 PM
കേന്ദ്രത്തിന് വിവരങ്ങൾ കൈമാറി സമൂഹമാധ്യമങ്ങൾ; വഴങ്ങാതെ ട്വിറ്റർ
ദില്ലി : പുതിയ ഐടി ചട്ടപ്രകാരം കേന്ദ്രസർക്കാരിന് സമൂഹമാധ്യമങ്ങൾ വിവരങ്ങൾ കൈമാറി. ഗൂഗിൾ, ഫേസ്ബുക്ക് വാട്സ്ആപ്പ്, ഗൂഗിൾ, കൂ, ഷെയർചാറ്റ്, ടെലിഗ്രാം എന്നിവയാണ് വിവരങ്ങൾ കൈമാറിയത്.
എന്നാൽ ട്വിറ്റർ മാത്രം മതിയായ വിവരങ്ങൾ കൈമാറിയിട്ടില്ലെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. ചീഫ് കംപ്ലയിൻസ് ഓഫീസർ, നോഡൽ ഓഫീസർമാർ, പരാതി നൽകേണ്ട ഉദ്യോഗസ്ഥർ എന്നിവരുടെ വിവരങ്ങളാണ് കമ്പനികൾ നൽകിയത്. ട്വിറ്റർ ഇതുവരെ ചീഫ് കംപ്ലയിൻസ് ഓഫീസറുടെ വിവരങ്ങൾ നൽകിയിട്ടില്ലെന്നും ഐടി മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു.