12 May, 2021 07:25:30 PM
മേയ് 14ന് ട്രഷറി ഇടപാടുകൾ ഉണ്ടാവില്ല

തിരുവനന്തപുരം: പുതിയ സെർവർ സ്ഥാപിച്ച് ട്രഷറി ഡാറ്റ മാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ മേയ് 14ന് ട്രഷറി ഇടപാടുകൾ ഉണ്ടാവില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. 13ഓടെ പ്രവൃത്തികൾ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ഇത് സാധ്യമാകാതെ വന്നാൽ 14നും പ്രവൃത്തി നടത്തേണ്ടി വരുമെന്നതിനാലാണ് ഇടപാടുകൾ ഒഴിവാക്കുന്നത്.