11 May, 2021 03:23:04 PM
എരുമേലി സ്വദേശി ജോസ് ജെ കാട്ടൂർ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ
കോട്ടയം: എരുമേലി സ്വദേശി ജോസ് ജെ കാട്ടൂർ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായി. എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ റിസർവ് ബാങ്കിന്റെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, കോർപ്പറേറ്റ് സ്ട്രാറ്റജി, ബജറ്റ് എന്നീ വിഭാഗങ്ങളുടെ ചുമതലയാകും അദ്ദേഹം നിർവഹിക്കുക.
കമ്യൂണിക്കേഷൻ, ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റ്, ഫിനാൻഷ്യൽ ഇൻക്ലൂഷൻ ആൻഡ് സൂപ്പർവിഷൻ, കറൻസി മാനേജ്മെന്റ് തുടങ്ങിയ വിഭാഗങ്ങളിൽ അദ്ദേഹം സുപ്രാധന ചുമതലകൾ വഹിച്ചിട്ടുണ്ട്. റിസർവ് ബാങ്കിന്റെ കർണാടക റീജിയണൽ ഡയറക്ടറായിരുന്നു അദ്ദേഹം.